തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ പണിപോയ സുരക്ഷാ ജീവനക്കാര്‍ തെരുവിലായിട്ട് പത്തു ദിവസം. 15 വര്‍ഷത്തിലേറെയായി ടൂറിസ്റ്റ് വില്ലേജില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ടൂറിസ്റ്റ് വില്ലേജില്‍ ഇപ്പോള്‍ സുരക്ഷാ ജീവനക്കാരില്ല.

നിമ്മി തൈറോയ്ഡ് കാന്‍സര്‍ ഏല്‍പിച്ച ആഘാതങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഒരുവശത്ത്. ഇരട്ടി ദുരിതമായി ഉണ്ടായിരുന്ന ജോലിയും പോയി. വേളി ടൂറിസ്റ്റ് വില്ലേജിലെ സുരക്ഷാ ജീവനക്കാരിയായിരുന്നു മേയ് 31വരെ നിമ്മി. ​നിമ്മിയേപ്പോലെ 22 പേര്‍ ടൂറിസ്റ്റ് വില്ലേജിനു മുമ്പില്‍ പത്തു ദിവസമായി സമരത്തിലാണ്. 

ഐ എന്‍ ടി യു സി തൊഴിലാളിയായ പ്രിയ കുമാറിന്‍റെ ഒന്നാമത്തെ സങ്കടം സ്വന്തം പാര്‍ട്ടി അധികാരത്തിലുളളപ്പോള്‍ പണി പോയതിലാണ്. രണ്ടാമത്തെ സങ്കടം നേതാക്കളോടെല്ലാം കെഞ്ചിയിട്ടും ആരും തിരിഞ്ഞു നോക്കാത്തതിലും. വിമുക്തഭടന്മാരുടെ ഏജന്‍സിയായ കെക്സ്കോണ്‍ എന്ന സ്ഥാപനത്തിന്  സര്‍ക്കാര്‍ സുരക്ഷാ ചുമതല കൈമാറിയതോടെയാണ് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടത്. 

പുതിയ സുരക്ഷാ ജീവനക്കാരെ ടൂറിസ്റ്റ് വില്ലേജില്‍ കയറ്റില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തോടെ കായലിനോട് ചേര്‍ന്നുളള നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് വില്ലേജില്‍ സുരക്ഷയ്ക്കായി ഒരാള്‍ പോലുമില്ല.

ENGLISH SUMMARY:

Veli Tourist Village security guards are on strike after losing their jobs. This unemployment crisis affects 22 workers, including Nimmi who also battles thyroid cancer, leading to a difficult situation for all involved.