a-padmakumar

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്ക് സിപിഎം. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദ്ദേശം. കഴിഞ്ഞ ആഴ്ച പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കുകയും ചെയ്തു. എന്നാല്‍ നടപടി പരാമര്‍ശിക്കാതെ പറ്റില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പറ‍ഞ്ഞിരുന്നു.

കോന്നി മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമായ പത്മകുമാര്‍ നവംബര്‍ 20നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണംകവര്‍ന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍ നിന്നും സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്.

നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് പത്മകുമാര്‍ ജാമ്യത്തിലിറങ്ങിയത്. പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെ പുറത്താക്കാതിരുന്നതില്‍ വലിയ അമര്‍ഷം അണികളും ഉയര്‍ത്തിയിരുന്നു.

ENGLISH SUMMARY:

The CPI(M) state leadership has officially directed the Pathanamthitta District Committee to initiate formal disciplinary action against senior leader A. Padmakumar for his alleged involvement in the sensational Sabarimala gold theft case. Prior to this directive, the party center had merely given an informal instruction to keep the veteran politician away from major public functions and organizational campaigns. The state committee intervened decisively after grassroot party cadres expressed extreme resentment over Padmakumar being permitted to renew his active party membership just last week. The former Konni MLA and ex-Travancore Devaswom Board President was initially arrested on November 20 last year for his alleged role in the illegal siphoning of gold from the sanctum sanctorum’s doorframe. Crime Branch investigators subsequently recorded his second arrest on December 2 in a related case involving the theft of gold plating from the 'Dwarapalaka' idols. After spending nearly three and a half months in judicial custody, Padmakumar, who is currently out on bail, stands accused of criminally conspiring with the prime accused, Unnikrishnan Poti, to facilitate the massive temple robbery.