wild-elephant-attack-attappadi

പാലക്കാട് അട്ടപ്പാടിയിൽ ചിറ്റൂരിലും മുള്ളിയിലുമായി ഉണ്ടായ കാട്ടാന ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആണ് സംഭവം. ചിറ്റൂരിൽ ഓട്ടോറിക്ഷയ്ക്ക് നേരെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ റോഡിന് സമീപത്തെ താഴ്ചയുള്ള ഭാഗത്തേക്ക് ആന കുത്തിമറിച്ചിട്ടു. യാത്രക്കാരി വടക്കേടത്ത് മിനി ഷാജി, ഓട്ടോ ഡ്രൈവർ പ്രസാദ് എന്നിവർക്കാണ് പരുക്കേറ്റത്.

പുതൂർ പഞ്ചായത്തിലെ മുള്ളിയിൽ ആദിവാസി യുവാവിന് നേരെയായിരുന്നു പുലർച്ചെ നാലുമണിയോടെ മറ്റൊരു ആക്രമണം ഉണ്ടായത്. പുഴയിലേക്ക് പോകാൻ ഇറങ്ങിയ മുപ്പതുകാരൻ വെള്ളിങ്കിരിയെ ആണ് ഒറ്റയാൻ ആക്രമിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ മൂന്ന് പേരെയും തൊട്ടടുത്ത കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഇടുക്കിയില്‍ മൂന്നാർ അരുവിക്കാട് എസ്റ്റേറ്റിൽ കാട്ടാന പടയപ്പ കൃഷി നശിപ്പിച്ചു. സെൻട്രൽ ഡിവിഷനിൽ ലയങ്ങളോട് ചേർന്നുള്ള വാഴ കൃഷിയാണ് നശിപ്പിച്ചത്. തൊഴിലാളികൾ ബഹളം വെച്ചതോടെ ആന പിന്മാറി. ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന കാട്ടാനയെ ആര്‍ആര്‍ടി നിരീക്ഷിച്ച് വരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Three individuals sustained injuries following separate wild elephant attacks early this morning in the forest-fringe regions of Attappady, Palakkad. The initial wildlife encounter occurred around 4:00 AM in the Mulli settlement of Puthur Panchayat when a lone tusker suddenly ambushed a thirty-year-old tribal youth named Vellingiri who was walking toward the local river. Shortly after, at approximately 5:00 AM, another rogue elephant targeted a moving auto-rickshaw in the nearby Chittoor area, violently pushing the vehicle off the road into a steep gorge. Passenger Vadakkedath Mini Shaji and the vehicle's driver, Prasad, suffered multiple injuries during the harrowing vehicle crash. Local forest squads and residents rushed to the spots immediately to rescue the victims from the active wildlife zones. Medical authorities confirmed that all three patients were safely admitted to the Kottathara Tribal Specialty Hospital, where they are currently being treated for non-life-threatening injuries.