കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷന്‍ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ വധശ്രമക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. വള്ളക്കടവ് ക്ഷേത്രോല്‍സവത്തിനിടെ സിപിഎം പ്രവര്‍ത്തകനെ സുഗതന്‍ മര്‍ദിച്ചിരുന്നു. ഈ കേസില്‍ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് നീക്കം നടന്നത്. 

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനും സ്വയരക്ഷയ്ക്കുമായി ഇന്‍സ്പെക്ടര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. 

ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സുഗതനെ കീഴടക്കിയത്. പത്തോളം കേസുകളില്‍ പത്തോളം കേസുകളില്‍ പ്രതിയായ സുഗതന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്കും തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി.

ENGLISH SUMMARY:

High drama unfolded in Thiruvananthapuram as the Vattiyoorkavu police executed a high-risk operation to arrest Thiruvananthapuram Corporation BJP Councillor R. Sugathan. The ward councillor from Vazhottukonam, who faces preventive detention under the Kerala Anti-Social Activities (Prevention) Act (KAAPA), had been evading law enforcement following a temple festival clash. When a police contingent led by the Vattiyoorkavu Station House Officer arrived at his hideout on Tuesday midnight, local party supporters surrounded the team and initiated a physical confrontation. To disperse the aggressive crowd and ensure self-defense, the SHO fired a dynamic warning shot into the air with his service revolver. Following a intense physical struggle that left the Circle Inspector and Sub-Inspector injured, the police successfully neutralized and subdued the suspect. Sugathan was subsequently escorted for a mandatory medical examination, temporarily detained at the Cantonment Police Station, and formally transferred to the Poojappura Central Prison.