ബെംഗളൂരു കൈരളി കലാസമിതിയുടെ സാഹിത്യപുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന്. ഒരു ലക്ഷം രൂപയും ശില്‍പവും ആണ് പുരസ്കാരം. മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 

ജൂലൈ 12 ന് ബെംഗളൂരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മലയാളത്തിലെ ഉന്നതരായ സാഹിത്യ പ്രതിഭകൾക്ക് ആണ് പുരസ്കാരം നൽകി വരുന്നത്. സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ. പി.രാജഗോപാൽ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ENGLISH SUMMARY:

Sara Joseph has been honored with the Bengaluru Kairali Kalasamithi's literary award, recognizing her significant contributions to Malayalam literature. The award, which includes a cash prize of one lakh rupees and a sculpture, will be presented on July 12th in Bengaluru.