gunman-anil-police-suspension-2

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ തല്ലിച്ചതച്ച കേസിൽ കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. .  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരുമായിരുന്ന അഞ്ചു പേരാണ് പ്രതികൾ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ , സിപിഒമാരായ സന്ദീപ്, അരുണ്‍, ഷൈജു, വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ജാമ്യം അനുവദിച്ചത്. 

 

നരഹത്യശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുന്ന ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എ.ഡി. തോമസ് എംഎൽഎ , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദനമേറ്റത്. തെളിവുകൾ ലഭ്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആദ്യ അന്വേഷണസംഘം കോടതിയിൽ കേസ്  അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും മർദ്ദനമേറ്റവർ പുനരന്വേഷണത്തിന് കോടതിയെ സമീപിച്ച് അനുമതി തേടുകയായിരുന്നു. 

 

യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ് ഐടിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് 308-ാം വകുപ്പ് വകുപ്പ് അടക്കം പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്ന് ദിവസങ്ങളിലായി ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് പരാതിക്കാരുടെ   അഭിഭാഷകന്‍റെയും പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും  വാദങ്ങൾ കേട്ടു.

 

ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രത്യേക സംഘം രണ്ട് റിപ്പോർട്ടുകൾ ആണ് കോടതിയിൽ നൽകിയത്. കേസന്വേഷണത്തിന്‍റെ രേഖകൾ തിരുത്തിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്‍റെയും അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെയും പങ്കും എസ്ഐടി  അന്വേഷണത്തിന്‍റെ പരിധിയിൽ ഉണ്ട്.

ENGLISH SUMMARY:

The Alappuzha District Sessions Court has granted anticipatory bail to five former security personnel of ex-Chief Minister Pinarayi Vijayan in the Nava Kerala Sadas assault case. The accused face serious charges, including attempt to commit culpable homicide, in connection with the alleged assault on Youth Congress and KSU leaders. The case was reopened following a court-ordered reinvestigation, and a Special Investigation Team continues to probe the incident, including allegations of tampering with investigation records.