തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ വീടിന് സമീപത്തെ കിണറ്റിൽ വീണ് മധ്യവയസ്സുകാരി മരിച്ചു. ആൽത്തറ സ്വദേശി കോമളം (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ കോമളം സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.
ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസികമായ വെല്ലുവിളികൾ നേരിട്ടിരുന്നയാളാണ് കോമളം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.