കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ 4 വടക്കൻ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
നാളെയും മറ്റന്നാളും തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ്കാലാവസ്ഥാ പ്രവചനം. മലപ്പുറം മുതല്‍ കാസര്‍കോടു വരെയുള്ള അഞ്ചു ജില്ലകളില്‍ നാളെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ മറ്റന്നാളും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തെക്കന്‍ജില്ലകളില്‍ മഴ താരതമ്യേന കുറവായിരിക്കും. ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാനാണ് ഉത്തരവ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ മഴക്കെടുതികളിൽ ഇന്ന് മാത്രം ആറ് പേർക്ക് ജീവൻ നഷ്ടമായി. അഞ്ച് പേര്‍ വാഹനാപകടങ്ങളിലും, ഒരാള്‍ മീന്‍ പിടിക്കുന്നതിനിടെ മുങ്ങി മരിക്കുകയുമായിരുന്നു. എറണാകുളം മുതൽ കാസർകോടു വരെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെലോ അലർട്ടും നിലവിലുണ്ട്.
കാല വര്‍ഷത്തിന്‍റെ ആദ്യ ദിനം തന്നെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിന്‍റെ മതില്‍ പൂര്‍ണമായി റോഡിലേക്ക് പതിച്ചു. വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. തേഞ്ഞിപ്പാലത്ത് കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ദമ്പതികളുള്‍പ്പെടെ മൂന്നുപേരും, തൃശൂര്‍ വെള്ളാങ്കല്ലൂരില്‍ മരംവീണ് സ്കൂട്ടര്‍ യാത്രികനും, കോഴിക്കോട് പെരിങ്ങളത്ത് മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗിയായ 82കാരിയും മരിച്ചു.
മലപ്പുറം ചാലിയാറില്‍ മീന്‍ പിടിക്കാന്‍ പോയ എടവണ്ണ പൂവമണ്ണ് സ്വദേശി ഷാഹിന്‍ മുങ്ങിമരിച്ചു. കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ഹല്‍വ ബസാറില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു.
കോട്ടയം അതിരമ്പുഴയില്‍ മഴയെ തുടർന്ന് വീടിൻ്റെ മേൽക്കൂര തകർന്നു വീണു. അമ്മയ്ക്കും മക്കള്‍ക്കും നേരിയ പരുക്കേറ്റു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മൂന്നു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.