TOPICS COVERED

മടിച്ചുനിന്ന കാലവര്‍ഷം ശക്തിപ്പെട്ടു. തെക്കന്‍ ജില്ലകള്‍ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലായിടത്തും കനത്തമഴ കിട്ടി. മഴപെയ്ത്തിനൊപ്പം ദുരിതങ്ങളും അപകടങ്ങളും പെയ്തിറങ്ങുകയാണ്. മഴമൂലമുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ നാല് ജീവനുകളാണ് ഇന്ന് നഷ്ടമായത്. മലപ്പുറത്ത് ദേശീയപാതയില്‍ മഴയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ അപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് മഴയത്ത് നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ച വാര്‍ത്തയും കണ്ടു. പാലക്കാട് കോങ്ങാട് നിന്ന് ഞെട്ടിക്കുന്ന അപകടദൃശ്യവും കണ്ടു. വീണ്ടും ഓര്‍മ്മിപ്പിക്കുന്നു അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.

ENGLISH SUMMARY:

Kerala rain has intensified, bringing heavy downpours across most of the state except for southern districts. This surge in monsoon activity is unfortunately accompanied by increased risks and accidents, with four lives lost today due to various rain-related vehicle crashes.