കോഴിക്കോട് നഗരത്തിനടുത്തുള്ള കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ ഇലക്ട്രിക് കാറിന് തീപിടിച്ചു. പന്തീരാങ്കാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കുകളില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.

പന്തീരാങ്കാവ് സ്വദേശിയുടെ ഇലക്ട്രിക് കാർ അദ്ദേഹത്തിന്റെ സുഹൃത്താണ് ഓടിച്ചിരുന്നത്.  കാറിന് തീപിടിക്കുന്നത് കണ്ട് ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും പെട്ടെന്ന് തന്നെ തീ അണയ്ക്കുകയും ചെയ്തു.

കാറിന്റെ മുൻവശത്തെ ബോണറ്റ് ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ അതിവേഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതിനാൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബോണറ്റ് ഭാഗത്ത് നിസ്സാരമായ കേടുപാടുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ENGLISH SUMMARY:

Kozhikode electric car fire occurred near Kovoor Irigadanpally Road, where a short circuit is suspected to be the cause. Fortunately, all passengers were safe as they had exited the vehicle moments before the incident, preventing a major tragedy.