sruthi-sithara

Image Credit : Instagram

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി ട്രാന്‍സ് വുമണും മോഡലുമായ ശ്രുതി സിത്താര. അർഷിദ് എന്ന ഒന്നൊര വയസുകാരന് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ വളരെയധികം സങ്കടം തോന്നുന്നെന്നും  ആര്‍ക്കെങ്കിലും കുട്ടികളെ വേണ്ടെന്ന് തോന്നിയാല്‍ കൊല്ലാതെ തനിക്ക് തന്നാല്‍ മതി പൊന്നുപോലെ നോക്കിക്കാളാമെന്നും ശ്രുതി പറഞ്ഞു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏറെ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ശ്രുതി നിയമം അതിന് അനുവദിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ...

ഞാന്‍ ഇമോഷ്ണലി ഏറ്റവുമധികം വള്‍നറബിള്‍ ആകുന്നത് കുട്ടികളെ കാണുമ്പോഴാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ ആലോചിക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അതിനെപ്പറ്റിയൊന്നും ഞാന്‍ കൂടുതല്‍ സംസാരിക്കുന്നില്ല. ഇനി ഭാവിയില്‍ ആര്‍ക്കെങ്കിലും കുട്ടികളെ വേണ്ട അല്ലെങ്കില്‍ കുട്ടികളെ കൊല്ലണം എന്നൊക്കെ കൊല്ലണം എന്ന് തോന്നുന്ന സമയത്ത് അതിനെ എനിക്ക് തന്നാല്‍ ഞാന്‍ നോക്കിക്കോളാം'-ശ്രുതി പറഞ്ഞു.

'ഇങ്ങനെ ഒരുപാട് ആളുകളുണ്ട്. കുട്ടികളെ വേണ് ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്ത് കഴിഞ്ഞാല്‍ അവര്‍ പൊന്നുപോലെ നോക്കിക്കോളും. നിയമത്തിന്‍റെ പ്രശ്നങ്ങളിപ്പോഴുണ്ട്. ഭാവിയില്‍ എങ്ങനെയാകും എന്നെനിക്ക് അറിയില്ല. പക്ഷേ ഞാന്‍ വളരെയധികം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കുട്ടിയെ വളര്‍ത്തണം എന്നുളളത്. ഇതുപോലെ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കട്ടെ' എന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Shruthi Sithara, a transwoman and model, has reacted to the tragic murder of a one-and-a-half-year-old child in Nedumangad. She expressed deep sadness and offered to care for any unwanted children, emphasizing her desire to raise a child.