rain-kerala-yellow-alert

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. കാലവർഷം ഇന്നോ നാളയോ കേരള തീരത്ത് എത്തിച്ചേരും. പത്തു ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മുതൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  പറയുന്നു.

കേരള -കർണാടക- ലക്ഷദ്വീപ്‌  തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച വരെ മല്‍സ്യബന്ധനത്തിന് വിലക്കുണ്ട്.

ENGLISH SUMMARY:

The Southwest Monsoon is highly expected to hit the Kerala coast today or tomorrow, triggering widespread pre-monsoon showers across the state. In anticipation of the onset, the Central Meteorological Department has issued a yellow alert for ten districts, excluding Thiruvananthapuram, Kollam, Kannur, and Kasaragod. Weather experts have warned that the intensity of the precipitation will escalate significantly starting tomorrow, bringing isolated, extremely heavy downpours. Additionally, a strict fishing ban remains enforced along the Kerala, Karnataka, and Lakshadweep coasts until Friday due to predicted squally weather and wind speeds reaching up to 55 km/h. Local administrations across the highlighted districts have updated their safety protocols to address potential urban flooding and waterlogging over the next 48 hours.