എം.എസ്.സി എല്‍സ 3 കപ്പല്‍ അറബിക്കടലില്‍ മുങ്ങിയതിലെ അന്വേഷണം വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം തോന്നിയതുപോലെയെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന കേന്ദ്ര വാദം കോടതി തള്ളി.
തീരുമാനമെടുക്കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ മാസം എട്ടാം തീയതിക്കുള്ളിൽ (ജൂൺ 8) കേന്ദ്ര സർക്കാരും ഷിപ്പിങ് ഡയറക്ടർ ജനറലും കോടതിയിൽ ഔദ്യോഗികമായി മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. മടക്കയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ENGLISH SUMMARY:
The Kerala High Court has strongly criticized the delay in the investigation into the sinking of the MSC Elsa 3 ship in the Arabian Sea. The court expressed dissatisfaction with the Shipping Director General's perceived arbitrary approach to the investigation, rejecting the central government's claim of incomplete inquiry.