പ്രതീകാത്മക ചിത്രം

കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കമന്‍റടിച്ചത് ചോദ്യം ചെയ്തതോടെ യുവാക്കള്‍ പെണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍ ചവിട്ടിയെന്നും നിലത്തിട്ട് മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

നാല് യുവാക്കളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. കമന്‍റടിച്ചത് ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ പ്രകോപിതരായത്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതികളെ ഉടനടി പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടികളുടെ നില ഗുരുതരമല്ല.

ENGLISH SUMMARY:

A group of young girls was brutally assaulted by a four-member gang of youths in Kaloor, Kochi, during the early hours of today. The dynamic altercation began around 4:30 AM when the girls courageously questioned the inappropriate comments passed at them by the micro-group while walking down the street. Provoked by their resistance, the corporate harassers turned physically violent, allegedly kicking one girl in the chest and thrashing them onto the road. The injured victim was immediately rushed to the Ernakulam General Hospital, where medical staff confirmed that her overall physical status is currently stable. The Ernakulam North Police have registered a formal case, tracking the culprits using recovered local CCTV footage to ensure a swift arrest.