Untitled design - 1

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.  10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പറാണ് കട്ടായത്. 

മുന്‍കൂട്ടി അറിയിക്കാതെയാണ് പിണറായിയുടെ മൊബൈല്‍ നമ്പര്‍  പൊതുഭരണ വകുപ്പ് കട്ട് ചെയ്തതെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പർ പിണറായി വിജയൻ ഉപയോഗിച്ചുവരികയായിരുന്നു. 

നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

Pinarayi Vijayan's mobile number, used for 10 years as Chief Minister, has been disconnected by the Public Administration Department without prior notice. This disconnection occurred after he relinquished his CM post, despite him continuing to use the number for official communication.