Image: File,Manorama

Image: File,Manorama

അവധിക്കാല ആഘോഷം കഴിഞ്ഞ് കുരുന്നുകൾ സ്കൂളിലേക്കെത്താൻ മണിക്കൂറുകൾ മാത്രം. പെൺകുട്ടികളുടെ ആർത്തവ അവധി ഉൾപ്പെടെ സർക്കാർ പ്രഖ്യാപനവും തുടർ നടപടിയും ചർച്ചയാവുന്ന സാഹചര്യത്തിലാണ് പ്രവേശനോൽസവം. സംസ്ഥാനതല പ്രവേശനോൽസവം പട്ടം ഗവൺമെന്റ് മോഡൽ ഗേൾഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എൻ.ഷംസുദ്ദീൻ, കെ. മുരളീധരൻ, സി.പി.ജോൺ തുടങ്ങിയവർ പങ്കെടുക്കും.

കാസർകോട് ജില്ലാതല പ്രവേശനോത്സവം രണ്ട് സ്കൂളുകളിൽ ആണ് നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൈകോട്ടുകടവ് സ്കൂളിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചായോത്ത്സ്കൂളിലുമാണ് പ്രവേശനോത്സവം നടക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

കാസർകോട് ജില്ലയിൽ ആദ്യം ചായോത്ത് സ്കൂളിൽ സംഘടിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്നാണ് ആരോപണം. ചായോത്ത് സ്കൂളിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിലും കൈകോട്ടുകടവ് സ്കൂളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

Kerala school reopening today:

School reopening in Kerala is imminent as children prepare to return to classrooms after the holiday break. The state's admission festival is a significant event, especially with discussions surrounding government announcements on menstrual leave for girls.