snake-13

TOPICS COVERED

പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന 2 കുട്ടികള്‍ മരിച്ചു. പാലക്കാട് സ്വദേശി രാജേശ്വരിയും അരൂര്‍ സ്വദേശി നിയ ലെനിനുമാണ് മരിച്ചത്. ഇരുവര്‍ക്കും 13 വയസാണ് പ്രായം. 

രണ്ടാഴ്ച മുന്‍പ് രാജേശ്വരിക്ക് വീട്ടില്‍വച്ചാണ് പാമ്പു കടിയേറ്റത്. ഡാന്‍സ് ക്ലാസിന് പോകുമ്പോഴാണ് നിയയ്ക്ക് കടിയേറ്റത്. ഇരുവരും ചികില്‍സയിലായിരുന്നു. 

രാജേശ്വരി തൃശൂര്‍ മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു. നിയ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. 

ENGLISH SUMMARY:

Tragic snakebite incidents in Kerala have led to the deaths of two young children. Both children, aged 13, were undergoing treatment for snakebites before succumbing to their injuries.