പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി നിയ ലെനിനും പാലക്കാട് നെന്മാറ സ്വദേശി രാജേശ്വരിയുമാണ് മരിച്ചത്. ഇരുവര്‍ക്കും 13 വയസായിരുന്നു. കഴിഞ്ഞമാസം ഏഴിന് ഡാൻസ് ക്ലാസിനു പോകുമ്പോഴാണ് വീടിനു സമീപത്തു വച്ച് അരൂര്‍ സ്വദേശി നിയ ലെനിന് അണലിയുടെ കടിയേറ്റത്.
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിയ വെന്റലേറ്ററിലായിരുന്നു. അരൂർ സെന്റ് അഗസ്റ്റിൻസ് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നെന്മാറ സ്വദേശി രാജേശ്വരിക്ക് രണ്ടാഴ്ച മുൻപാണ് വീട്ടിനുള്ളിൽ വച്ച് മൂർഖന്റെ കടിയേറ്റത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് വീട്ടുകാർ എത്തി നെൻമാറയിലെ ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും നില ഗുരുതരമായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. നെൻമാറ പഴയഗ്രാമം എൽ.എൻ.എസ്.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് രാജേശ്വരി.