പുത്തന്‍  സ്കൂള്‍ വര്‍ഷത്തിന് നാളെ തുടക്കം. കുട്ടികളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്നവരുടെ എണ്ണം കുറയുന്നു. നാളെ തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രവേശനോത്സവം ഉദ്ഘാടന‌ം ചെയ്യും.

പുതിയ ക്ലാസ്, പുതിയപാഠ പുസ്തകങ്ങള്‍, കൂട്ടുകാരുമായുള്ള സന്തോഷ ദിനങ്ങള്‍ ഇതെല്ലാം കാത്തിരിക്കുകയാണ്   കുട്ടികള്‍. കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളുകളും ഒരുങ്ങുകയാണ്. ഒന്നാം ക്ളാസുകാര്‍ക്കായി പ്രത്യേക തയാറെടുപ്പുകളാണ് എല്ലാ സ്കൂളുകളിലും. എങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ഒാരോ വര്‍ഷവും കുറഞ്ഞു വരികയാണ്. 

മഴക്കാലമായതിനാല്‍ സ്കൂളുകളുടെ സുരക്ഷ പ്രത്യേകം ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും ആദ്യആഴ്ചയില്‍പൂര്‍ത്തിയാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.പുതിയ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരുമെന്നതും ഈ സ്കൂള്‍വര്‍ഷത്തിന്‍റെ പ്രത്യേകതയാവും. 

ENGLISH SUMMARY:

As the new academic year in Kerala begins tomorrow, schools are making final preparations to welcome students. Despite ongoing arrangements, there's a concerning trend of declining admissions in government schools, although the Chief Minister will inaugurate the 'Pravesanolsavam' at Pattom Government Girls Higher Secondary School.