കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ സഹകരണ അസിസ്റ്റ് റജിസ്ട്രാറുടെ ഉത്തരവിനും പുല്ലുവില. അസിസ്റ്റന്‍റ് റജിസ്ട്രാര്‍ ഉത്തരവിട്ടിട്ടും ഇബ്രാഹി ഹാജിയുടെ നിക്ഷേപത്തുക തിരികെ നല്‍കിയില്ല. സൊസൈറ്റിയില്‍ ക്രമക്കേടുണ്ടെന്നും റജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കടത്തനാട് ലേബര്‍ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിനെ തുടർന്ന് നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിക്ഷേപത്തുക തിരികെ നൽകാൻ സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ ഉത്തരവിട്ടിട്ടും സൊസൈറ്റി അധികൃതർ തയ്യാറായില്ല. ചികിത്സാ ആവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് നിക്ഷേപകൻ ജീവനൊടുക്കിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സഹകരണ വകുപ്പിന്റെ അന്വേഷണം. രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും ശക്തമായി തുടരുകയാണ്. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കോഴിക്കോട് വടകര കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപതട്ടിപ്പില്‍ നിക്ഷേപകര്‍ക്കൊപ്പമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം. സ്ഥാപനത്തിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസിന്റെ സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇത്തരമൊരു സ്ഥാപനമില്ലെന്നും നേതൃത്വം വ്യക്തമാക്കി. എങ്കിലും പണം നഷ്ടമായവര്‍ക്കൊപ്പമുണ്ടാവുമെന്നും അടുത്ത ദിവസം സഹകരണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ പ്രഖ്യാപിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു