മെട്രോമാൻ ഈ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിയിൽ കൂടുതൽ ചർച്ചയ്ക്ക് സർക്കാർ. ശ്രീധരൻ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം തുടര്‍നീക്കത്തിനാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ലക്ഷ്യമിടുന്നത് . അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ലെന്നും സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചതിന് സര്‍ക്കാര്‍ മാപ്പു പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം  വി  ഗോവിന്ദന്‍ പറഞ്ഞു.

 ഇ ശ്രീധരന്‍ ഇന്നലെ സെക്രട്ടറിയേറ്റിലെത്തി സമര്‍പ്പിച്ച  അതിവേഗ റയില്‍ പദ്ധതിയോട് അനുകൂല സമീപനമാണ് സര്‍ക്കാരിനുള്ളത്. പാരിസ്ഥിതികമായി അനൂകൂലമായതും ജനങ്ങളെ ഒഴിപ്പിക്കാത്തതും  സാമ്പത്തിക ബാധ്യതയുണ്ടാക്കാത്തതുമായ പദ്ധതിക്ക് കൈകൊടുക്കാന്‍ തന്നെയാണ്  സര്‍ക്കാര്‍ ആലോചന . റെയില്‍വേയുമായി സഹകരിച്ച് ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ മൂന്ന് വിമാനത്താവങ്ങളെ ബന്ധിപ്പിക്കുന്നതാണ് . തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നര മണിക്കൂര്‍ കൊണ്ട് യാത്ര സാധ്യമാകും.  20 കിലോമീറ്റര്‍ ഇടവിട്ട് 22 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.

Kerala Considers E. Sreedharan's High-Speed Rail Proposal:

E. Sreedharan's high-speed rail project in Kerala is gaining traction with the government considering further discussions after reviewing the submitted report. The government is exploring environmentally friendly and economically viable alternatives to the previously shelved Silver Line project, aiming for a faster commute between Thiruvananthapuram and Kannur