ആലപ്പുഴയില്‍ 'ഗണ്‍മാന്‍' രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.  അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി ബൈജു പൗലോസ് നേരിട്ട് എത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

അതേസമയം, നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ജാമ്യാപേക്ഷ പിൻവലിച്ചു. പ്രതികൾക്കെതിരെ നരഹത്യാകുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. 

 

നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നതിനാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം നേടാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ അന്വേഷണ സംഘം പുതിയ റിപ്പോർട്ട് സമർപ്പിച്ചു. വധശ്രമം അടക്കമുള്ള പുതിയ കുറ്റകൃത്യങ്ങൾ ചുമത്തിയതോടെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികൾ അപേക്ഷ പിൻവലിച്ചത്.

ENGLISH SUMMARY:

The Special Investigation Team probing the Alappuzha ‘gunman rescue’ case has added attempt to murder charges against the accused and submitted a report to the court. Following the development, former Chief Minister’s gunman Anilkumar and security officer Sandeep withdrew their bail applications in the Nava Kerala Sadas assault case. The inclusion of serious criminal charges has significantly altered the legal proceedings, with investigators intensifying their probe into the incident.