ആലപ്പുഴ ജില്ലയിലെ അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി എന്ന അറുപതുകാരനാണ് മരിച്ചത്. രാവിലെ പത്തുമണിയോടുകൂടിയാണ് ദാരുണമായ സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തുള്ള ശുചിമുറിയിലേക്ക് പോകുമ്പോഴാണ് രവിക്ക് അപ്രതീക്ഷിതമായി മിന്നലേറ്റത്.
അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളിയായിരുന്നു മരിച്ച രവി. ഭാര്യയും രണ്ട് മക്കളുമുണ്ട്.