സംസ്ഥാനത്ത് കനത്ത മഴ. 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. കണ്ണൂരിലും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്നുമണിക്കൂര്‍ നേരത്തേക്കാണ് കണ്ണൂരിലെ മുന്നറിയിപ്പ് . മഴക്കൊപ്പം കെടുതികളും പിന്നാലെയത്തി. കുണ്ടറ കേരളപുരത്ത് ബസിന് മുകളില്‍ മരം വീണു. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികര്‍ രക്ഷപെട്ടത് . 

 

ഭൂതത്താന്‍കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നിയന്ത്രിത തുറക്കല്‍. ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60 കാരൻ മരിച്ചു .അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവീന്ദ്രൻ ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളിയാണ് രവീന്ദ്രൻ. ഭാര്യയും രണ്ട് മക്കളുമുണ്ട്

 

മറ്റന്നാള്‍ കാലവര്‍ഷം കേരള തീരത്തെത്തും. കനത്ത മഴയെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് നല്‍കാനിരുന്ന പൗരസ്വീകരണം മാറ്റിവച്ചു . 

ENGLISH SUMMARY:

Kerala is experiencing heavy rainfall with warnings issued for 12 districts, and an Orange Alert for two. The monsoon is expected to arrive at the Kerala coast soon, bringing potential challenges and disruptions across the state.