ഫെയ്സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഫോളോവേഴ്സിന്‍റെ എണ്ണത്തിലുണ്ടായ വര്‍ധനവിന് പിന്നില്‍ 'ബംഗാദേശ് ബോട്ട്' എന്ന് സന്ദീപ് വാര്യര്‍ എംഎല്‍എ. കാശു കൊടുത്ത് ഫോളോവേഴ്സിനെ വാങ്ങി എന്നു വരുത്തിതീര്‍ക്കാന്‍ ആരോ ഒപ്പിച്ച കുബുദ്ധിയാണിതെന്ന് സന്ദീപ് വാര്യര്‍ ഫെയ്സബുക്കില്‍ കുറിച്ചു.
ഒരാഴ്ചയായി ഫേസ്ബുക്ക് പേജിൽ ഓരോ മിനിറ്റിലും ഫോളോവേഴ്‌സിന്‍റെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരാണെന്ന് സന്ദീപ കുറിച്ചു. പുതിയ ഫോളോവേഴ്സില്‍ സിംഹഭാഗവും വ്യാജ പ്രൊഫൈലുകളാണ്. അതിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും. ഇന്നേ വരെ പണം കൊടുത്ത് ഫോളോവേഴ്‌സിനെ വാങ്ങാത്ത റീച്ചുള്ള പേജിന് ആരോ പണി തരാൻ നോക്കിയതാണെന്ന് സന്ദീപ് വാര്യര്‍ എഴുതി.
പണം കൊടുത്ത് വ്യാജ ഫോളോവേഴ്‌സിനെ കേറ്റി വിട്ട് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനോ കാശ് കൊടുത്തു ഫോളോവേഴ്‌സിനെ വാങ്ങി എന്ന് വരുത്തിതീർത്ത് അപമാനിക്കാനോ ഉള്ള കുബുദ്ധിയാണിതിന് പിന്നിലെന്നും സന്ദീപിന്‍റെ കുറിപ്പിലുണ്ട്. നേരത്തെ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയയുടെ പോസ്റ്റുകളില്‍ ബംഗ്ലാദേശ് അക്കൗണ്ടുകളില്‍ നിന്നുള്ള റിയാക്ഷന്‍സ് ഉണ്ടായിരുന്നു.