പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വന്‍അഴിച്ചുപണി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിട്ട കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. വ്യവസായവകുപ്പില്‍ ഡയറക്ടറായാണ് മാറ്റം. പി വിഷ്ണുരാജാണ് പുതിയ കണ്ണൂര്‍ കലക്ടര്‍. കോഴിക്കോട് കലക്ടറായി എം.എസ്.മാധവിക്കുട്ടിയേയും എ.നിസാമുദീനെ പത്തനംതിട്ട കലക്ടറായും ആനി ജുല തോമസിനെ കൊല്ലം കലക്ടറായും നിയമിച്ചു.
ഷാജി വി.നായരാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കെ.സുധീര്‍ പാലക്കാട് ജില്ലാകലക്ടറാവും. പാട്ടീല്‍ അജിത് ഭഗവത് റാവുവാണ് പുതിയ ധനകാര്യ സെക്രട്ടറി. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി.ബി.നൂഹിനെ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ആലപ്പുഴ കലക്ടറായിരുന്ന കെ.ഇന്‍ബശേഖറാണ് പുതിയ ജലഅതോറിറ്റി എം.ഡി. സ്നേഹില്‍ കുമാര്‍ സിങ്ങിനെ കൊളിജീയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറായി നിയമിച്ചു.