മൂന്നംഗങ്ങളേയുള്ളൂവെങ്കിലും ബി.ജെ.പിയിലും നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്നത് വൈകുന്നു. സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ തന്നെ നിയമസഭാക്ഷി നേതാവാകുമെന്നാണ് സൂചന. അതേസമയം വി.മുരളീധരന്‍ നേതാവാകണമെന്നും വാദമുയരുന്നു.

കക്ഷിനേതാവിനെ ബി.ജെ.പി തീരുമാനിച്ചില്ലെങ്കിലും ആ സ്ഥാനമാണ് നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറിന്. സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച കക്ഷിനേതാക്കളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും ക്ഷണിച്ചത്.നിയമസഭാ കക്ഷി നേതൃസ്ഥാനത്തും രാജീവ് തന്നെ തുടരുമെന്നാണ് സൂചന.  നേതാവാരാകും എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖര്‍ കൃത്യമായ മറുപടി പറഞ്ഞില്ല.

അതേസമയം സംസ്ഥാന അധ്യക്ഷന്‍കൂടിയായ രാജീവിന് പകരം മുതിര്‍ന്ന നേതാവ് വി.മുരളീധരന്‍ നിയമസഭാക്ഷിനേതൃസ്ഥാനത്ത് വരുന്നതാണ് നല്ലതെന്നും ചില നേതാക്കള്‍ വാദിക്കുന്നു. രാജീവ് നിയമസഭാ കക്ഷിനേതാവാകുകയാണെങ്കില്‍ മുരളീധരന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയും ബി.ബി. ഗോപകുമാര്‍ ചീഫ് വിപ്പുമാകും. നിമയസഭ 29 ന് ചേരുമ്പോള്‍ പാര്‍ട്ടി തീരുമാനം സ്പീക്കറെഅറിയിക്കും.

ENGLISH SUMMARY:

bjp-kerala-legislative-leader-selection rajeev-chandrasekhar-bjp-kerala-leader v-muraleedharan-kerala-politics-bjp kerala-assembly-bjp-leadership bjp-legislative-leader-controversy-kerala