binesh-kodiyeri

കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെ ചൊല്ലി തിരുവനന്തപുരത്ത് സിപിഎമ്മില്‍ അമര്‍ഷം. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി പോരാടുന്ന  ബീനീഷിനെ എന്തിന് മാറ്റി നിര്‍ത്തുന്നുവെന്ന ചോദ്യത്തിന് മുന്നില്‍  സംസ്ഥാന നേതൃത്വത്തിന്  ഉത്തരം മുട്ടി. തന്നെ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും തിരുവനന്തപുരത്തെ ചര്‍ച്ചയെപ്പറ്റി അറിയില്ലെന്നും  ബിനീഷ് കോടിയേരി മനോരമ ന്യൂസിനോട് പറഞ്ഞു 

കോടിയേരി ബാലക‍‍ൃഷന് ആദരാഞ്ജലി അര്‍പ്പിക്കന്‍ തിരുവനന്തപുരത്തിന് അവസരമൊരുക്കിയില്ലെന്ന വിമര്‍ശനങ്ങള്‍ സജീവമായതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം  ബിനീഷ് കോടിയേരിയെ അവഗണിക്കാന്‍ തുടങ്ങിയത്. ഇത് നിരന്തരം തുടര്‍ന്ന് പോന്നതോടെയാണ് തെറ്റുതിരുത്തല്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയില്‍ ബിനീഷിനായി ശബ്ദമുയര്‍ന്നത്. 

ബിനീഷിനെ എന്തിന് അകറ്റി നിര്‍ത്തുന്നുവെന്നും ആരോപണവിധേയനായ കേസില്‍ നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാര്‍ട്ടി എന്തെ ഗൗനിക്കുന്നില്ല എന്നു ചോദ്യമുയര്‍ന്നു. കൃത്യമായി മറുപടി പറയാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തയ്യാറായുമില്ല. താന്‍ ഇപ്പോഴും പാര്‍ട്ടിയോട് ചേര്‍ന്ന് സഞ്ചരിക്കുകയാണെന്നും  തന്നെ പരിഗണിക്കുന്നില്ലെന്ന് തോന്നുന്നില്ല എന്നും ബിനീഷ്പ കോടിയേരി പ്രതികരിച്ചു. എന്നാല്‍ തിരുവനന്തപുരത്തുയര്‍ന്ന ചര്‍ച്ചയെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായില്ല.

ബിനീഷിന്‍റെ കേസില്‍ കോടിയേരിയുടെ കുടുബം ഒറ്റക്ക് നിയമപോരാട്ടം നടത്തിയപ്പോള്‍ വീണ വിജയന്‍റെ കേസില്‍ സിപിഎം പ്രസ്താവന പോലും ഇറക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അന്ന അമര്‍ഷമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആറ്റിങ്ങല്‍ മണ്ഡ‍ലത്തില്‍ ബിനീഷ് കോടിയേരി പങ്കെടുക്കേണ്ട സംസാക്കാരിക പരിപാടിയില്‍ നിന്ന് സംസ്ഥന നേതൃത്വം ഇടപെട്ട് ബിനീഷിനെ ഒഴിവാക്കിയതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

Bineesh Kodiyeri is at the center of a political storm within the CPM in Thiruvananthapuram, with reports of him being excluded from party events causing significant discontent. The party leadership faces tough questions regarding the reasons behind his marginalization, especially given his active role in defending the party on social media.