thachenpara-child

TOPICS COVERED

ടി.വിയുടെ റിമോട്ട് നല്‍കാത്തതിന്‍റെ പ്രകോപനത്തില്‍ പാലക്കാട് തച്ചമ്പാറയില്‍ പന്ത്രണ്ട് വയസുകാരന്‍ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറുശി ഭഗവതിപറമ്പില്‍ പ്രമോദിന്‍റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. പ്രദോഷ് ടി.വി കണ്ടുകൊണ്ടിരിക്കെ, അമ്മ ടി.വിയുടെ റിമോട്ട് ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. 

തുടര്‍ന്ന് മുകള്‍നിലയിലെ മുറിയില്‍ പോയി ജീവനൊടുക്കുകയായിരുന്നു. ഈ സമയം അമ്മയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. തച്ചമ്പാറ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

A 12-year-old boy tragically died in Palakkad's Thachampara after an apparent provocation over a TV remote. The incident has deeply saddened the local community and is currently under police investigation.