കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ സർക്കാരിന് പ്രതിമാസം 110 കോടി രൂപയുടെ ചെലവ് വരുമെന്ന് കണക്കുകൂട്ടൽ. ഓർഡിനറി സർവീസുകളിൽ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കി പരിശോധിച്ചതിലൂടെ ലഭിച്ച പ്രാഥമിക കണക്കാണിത്. ഉയർന്ന ക്ലാസുകളിൽ ഉള്ള ബസ്സുകളുടെ കണക്കുകൾ കൂടി ശേഖരിച്ചാലെ യഥാർത്ഥ കണക്കു പുറത്തുവരു. എല്ലാ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. പ്രതിദിനം ഓർഡിനറി സർവീസുകളിൽ മാത്രം ശരാശരി എട്ടു ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിലൂടെ മൂന്നേകാൽ കോടി രൂപയുടെ വരുമാനവും കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്.