m-mukundan-onv

TOPICS COVERED

2026ലെ ഒ.എന്‍.വി സാഹിത്യപുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കുന്നത്. മൂന്നുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം. ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയാണ് എം. മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ അടയാളപ്പെടുത്തപ്പെട്ട എം. മുകുന്ദൻ മലയാള കഥാ-നോവൽ സാഹിത്യരംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടുനായകനായി നിന്ന സാഹിത്യകാരനാണെന്ന് ജൂറി വിലയിരുത്തി. ജൂറി ഏകകണ്ഠ്യനയാണ് പുരസ്കാരത്തിനായി എം. മുകുന്ദന്‍റെ പേര് നിര്‍ദേശിച്ചത്.

ഒഎൻവിയുടെ തൊണ്ണൂറ്റിയഞ്ചാമത് ജന്മവാർഷിക ദിനമായ മെയ് 27-ന് വൈകുന്നേരം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ENGLISH SUMMARY:

Renowned Malayalam novelist and short story writer M Mukundan has been selected for the prestigious ONV Literary Award 2026 for his comprehensive contributions to literature.