Untitled design - 1

കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍

നടൻ ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തു. അടുത്തിടെ പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ' എന്ന സിനിമയിൽ ഉപയോഗിച്ച വാഹനമാണ് കളമശ്ശേരിയിലെ ഒരു ഷോറൂമിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ നുംഖോർ' പരിശോധനകളുടെ ഭാഗമായാണ് ഈ പുതിയ നടപടി. 

 

ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയി. ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് എത്തിച്ചതാണ് ഈ വാഹനമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ ചില വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതിൽ ചില വാഹനങ്ങൾ പിന്നീട് കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തിന് തിരികെ നൽകുകയും ചെയ്തിരുന്നു. 

 

ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. അസമിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.

ENGLISH SUMMARY:

Dulquer Salmaan's car has been seized again as part of 'Operation Numkhhor,' a customs crackdown on vehicle smuggling from Bhutan. This recent seizure involves a vehicle used in his latest film 'Lucky Bhaskar,' highlighting ongoing investigations into illicit vehicle imports.