യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി  ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വൈകുന്നുവെന്ന് ആരോപിച്ച് മഹിളാ മോർച്ചയുടെ പ്രതിഷേധം. പ്രവർത്തകർ കെഎസ്ആര്‍ടിസി ബസുകളിൽ പണം നൽകാതെ യാത്ര ചെയ്തു. സർക്കാർ അധികാരമേൽക്കും മുൻപ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു.

സംസ്ഥാനത്തുടനീളം മഹിളാ മോർച്ച പ്രവർത്തകർ പ്രധിഷേധവുമായി എത്തി.കെഎസ്ആര്‍ടിസി ബസുകളിൽ കയറിയ പ്രവർത്തകർ യുഡിഎഫ് വാക്കു പാലിക്കുന്നില്ല എന്ന് ആരോപിച്ചു. മെയ്‌ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നതായാണ്   പ്രതിഷേധക്കാരുടെ വാദം. കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പ്രവർത്തകർ ബസ്സിൽ കയറിയെങ്കിലും ഡ്രൈവർ ബസ് എടുത്തില്ല. തുടർന്ന് ബസ് സ്റ്റാൻഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സർക്കാർ സത്യപ്രതിജ്ഞ ചെയ്യും മുൻപ് ബിജെപി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ചു വി.ടി ബൽറാം രംഗത്തുവന്നു. സാമാന്യ ബോധം പോലും ബിജെപിക്കില്ലെന്നായിരുന്നു വിമർശനം.

ENGLISH SUMMARY:

Malayala Manorama Online News reports on the Mahila Morcha's protest regarding the delay in implementing the UDF's election promise of free bus travel for women on KSRTC buses. The protest highlights the alleged failure of the government to fulfill its commitment, leading to demonstrations and political commentary.