akhil-vd

Image Credit : Facebook

കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് റിയാലിറ്റി ഷോ താരവും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ആയിരുന്ന അഖില്‍ മാരാര്‍. സതീശനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഖില്‍ മാരാര്‍ ഫെയ്​സ്ബുക്കില്‍ കുറിച്ചത്. യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അഖില്‍ മാരാര്‍ കുറിപ്പ് പങ്കുവച്ചത്. 

ജനങ്ങളോട് പറഞ്ഞ വാക്കുകള്‍ പാലിച്ചില്ലെങ്കില്‍ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി അങ്ങയെ എതിർക്കാൻ ഞാനും മുന്നിൽ ഉണ്ടാവും എന്നു വ്യക്തമാക്കിക്കൊണ്ടാണ് അഖില്‍ മാരാര്‍ നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ...'മുഖ്യമന്ത്രി ആയ വി ഡി സതീശന് ഹൃദയത്തിൽ നിന്നും ആശംസകൾ. ജനങ്ങളോട് പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി അങ്ങയെ എതിർക്കാൻ ഞാനും മുന്നിൽ ഉണ്ടാവും. പറഞ്ഞ വാക്കുകൾ പാലിച്ചു ജനങ്ങളോട് നീതി പുലർത്തണം എന്നൊരു അപേക്ഷ മാത്രം' അഖില്‍ മാരാര്‍ കുറിച്ചു.

സിനിമാ–സാഹിത്യ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് വി ഡി സതീശന് ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം വി.ഡി.സതീശന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോക്ഭവനിലെത്തി സതീശന്‍ ഗവർണർ രാജേന്ദ്ര അര്‍ലേക്കറെ കണ്ടു. എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശന്‍ മറുപടി നല്‍കി.

ENGLISH SUMMARY:

V D Satheesan has been congratulated by reality show contestant and former NDA candidate Akhil Marar upon his election as the new Chief Minister of Kerala. Marar extended his wishes while reminding Satheesan of the UDF's promises and stating that if they are not kept, he will oppose Satheesan even more strongly than he opposed Pinarayi Vijayan.