നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരാന്‍  ധനസമാഹരണത്തിന് ആഹ്വാനം ചെയ്ത് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നീതിക്കായുള്ള നമ്മുടെ സഹപ്രവർത്തകയുടെ തുടർച്ചയായ പോരാട്ടത്തിന് പിന്തുണ നൽകുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി  സമാനമനസ്ക്കരായ വ്യക്തികൾ ഒന്നിച്ചുകൂടിയിരിക്കുകയാണ് ഡബ്ല്യുസിസി അറിയിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്' എന്ന കൂട്ടായ്മയിലേക്കാണ് ഡബ്ല്യുസിസി ഇപ്പോള്‍ സംഭാവന ക്ഷണിച്ചിരിക്കുന്നത്.  എപ്പോഴും അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ട്, നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ തുടർന്നും പിന്തുണ നൽകുമെന്നും സംഘടനയില്‍ സമൂഹമാധ്യമ പേജില്‍ കുറിച്ചു. 

പൊതു സമൂഹത്തിന്‍റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോട് ഒത്തുചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

നീതി നിഷേധിക്കപ്പെട്ട വിധിക്കെതിരെ ഉയര്‍ന്ന കോടതികളിലേക്ക് അപ്പീല്‍ പോവുകയെന്നത് പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമായി തീര്‍ന്നിരിക്കുന്നു. ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് വരുന്ന പണം കേസ് നടത്തിപ്പിനായി മാത്രമേ വിനിയോഗിക്കൂ എന്നും വരവ് ചെലവ് കണക്കുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നും ഡബ്ല്യുസിസി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Malayala Manorama Online News reports on the Women in Cinema Collective's (WCC) call for fundraising to support the ongoing legal battle for a survivor in a prominent actress assault case. The WCC has formed a 'Legal Support Trust' and is appealing for contributions to ensure justice is served and to stand in solidarity with the survivor.