മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെ വ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത്  ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്.

വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന 3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്.  വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു.

പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.  പ്രദേശത്ത് അല്‍പം മാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. 

അതേസമയം, വേനല്‍ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കൊല്ലം പുനലൂര്‍ നെല്ലപ്പള്ളി പെട്രോള്‍ പമ്പിന് സമീപം മണ്ണിടിഞ്ഞു. സര്‍വീസ് സ്റ്റേഷന്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നു. കോട്ടയത്ത് രാമപുരത്തും കാറ്റും മഴയും. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഉഴവൂരില്‍ ഓട്ടോയ്ക്ക് മുകളില്‍ വൈദ്യുതപോസ്റ്റ് വീണു. 

മലപ്പുറം പാണ്ടിക്കാട് സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. പത്തനംതിട്ട നാറാണമൂഴിയിലും കോതമംഗലത്തും മരം വീണ് വീടുകള്‍ തകര്‍ന്നു. മൂവാറ്റുപുഴയില്‍ മരംവീണ് കാറുകള്‍ക്ക് കേടുപാട് ഉണ്ടായി.

ENGLISH SUMMARY:

A tragic lightning strike incident claimed the lives of four students at Mankada in Kerala’s Malappuram district. The victims, identified as Siyad, Fahad, Rahees, and Bahath, were visiting a viewpoint area at Vellila when the lightning struck. Two others who accompanied them suffered burn injuries and are undergoing treatment. The shocking incident has left the local community in grief and once again highlighted the dangers of extreme weather conditions during outdoor activities in Kerala.