prafulla

TOPICS COVERED

മരണം കവർന്ന പ്രതിശ്രുത വരന്റെ അരികിൽ തന്നെയും സംസ്കരിക്കണമെന്ന പ്രഫുല്ലയുടെ അന്ത്യാഭിലാഷം ബന്ധുക്കൾ നിറവേറ്റി. വാഹനാപകടത്തിൽ മരിച്ച വരൻ മണിയുടെ തമിഴ്‌നാട് തിരുനെൽവേലിയിലുള്ള കുഴിമാടത്തിന് അരികിൽ പ്രഫുല്ലയ്ക്കും നിത്യനിദ്ര.

കിദൂർ കുണ്ടങ്കേരടുക്കയിലെ ജയാനന്ദന്റെ മകൾ പ്രഫുല്ല (26) കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ ജീവനൊടുക്കിയത്.  ബാങ്ക് ഉദ്യോഗസ്ഥനായ തിരുനെൽവേലി സ്വദേശി മണിയുമായി നാല് മാസം മുമ്പായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം. എന്നാൽ, പത്ത് ദിവസം മുമ്പ് ബൈക്കപകടത്തിൽ മണി മരിച്ചതോടെ പ്രഫുല്ല അതീവ ദുഃഖിതയായിരുന്നു. മരണത്തിന് പിന്നാലെ ​"തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്കരിക്കണം" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് അധികൃതർ കണ്ടെത്തിയിരുന്നു.  

മകളുടെ അന്ത്യാഭിലാഷം മാനിച്ച പിതാവും ബന്ധുക്കളും വിവരം മണിയുടെ കുടുംബത്തെ അറിയിച്ചു. അവരുടെ സമ്മതത്തോടെ മൃതദേഹം തമിഴ്‌നാട്ടിലെ വള്ളിയൂർ ഗ്രാമത്തിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആചാരപരമായ ചടങ്ങുകളോടെ മണിയുടെ കുഴിമാടത്തിന് തൊട്ടടുത്തായി പ്രഫുല്ലയ്ക്കും സംസ്കാരമൊരുക്കി. കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ച യാത്രയയപ്പോടെ, മരണത്തിനപ്പുറവും ഒന്നിക്കണമെന്ന ആ വലിയ ആഗ്രഹം സഫലമായി.

ENGLISH SUMMARY:

The tragic love story of Profulla and Mani is making headlines as Prafulla's last wish to be buried next to her deceased fiancé was fulfilled. Prafulla, who was heartbroken after Mani's death in an accident, ended her life, leaving a note requesting to be laid to rest beside him.