കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പുരുഷ, സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി. ചൈൽഡ്, ട്രാൻസ്ജെൻഡർ, പുരുഷൻ, സ്ത്രീ എന്നീ വിഭാഗങ്ങളിലായാണ് കണക്കെടുപ്പ്. ദിവസേന യാത്ര ചെയ്യുന്ന വനിതകളുടെ ശരാശരി എണ്ണം മനസിലാക്കാനും കെ.എസ്.ആർ.ടി.സിക്ക് എത്ര രൂപയുടെ സഹായം സർക്കാർ അനുവദിക്കേണ്ടി വരുമെന്നും വ്യക്തത വരുത്താനാണ് ശ്രമം
ഭരണമാറ്റത്തിലേക്ക് യു.ഡി.എഫ് മുന്നണിക്ക് ഡബിൾ ബെല്ലടിക്കാൻ സഹായിച്ച പദ്ധതികളിൽ ഒന്നായിരുന്നു സ്ത്രീകളുടെ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര. ഇന്ദിരാ ഗ്യാരണ്ടയിലെ ആനുകൂല്യം ഏത് പരിധി വരെ, യാത്രാ ദൈർഘ്യത്തിൻ്റെ കണക്ക്. ഇക്കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്താകമാനം സ്ത്രീ യാത്രക്കാരുടെ ദിവസേനയുള്ള ശരാശരി കണക്ക് ശേഖരിക്കുന്നതിനാണ് ശ്രമം.സാധാരണക്കാർക്ക് ഉപകാരപ്രദമാകുമെന്ന് വനിതാ യാത്രികർ.എല്ലാം സൗജന്യമാക്കുന്നതിൽ യോജിപ്പില്ലെന്നും യാത്രികർ.സൗജന്യ യാത്രാ വാഗ്ദാനമാണെങ്കിലും ദൂരപരിധിയിലെ നിയന്ത്രണം, ഏത് വിഭാഗക്കാർക്കാണ് അർഹത തുടങ്ങിയ കാര്യങ്ങളിൽ പുതിയ മന്ത്രിസഭ അന്തിമ അംഗീകാരം നൽകി പദ്ധതിക്ക് തുടക്കമിടും.