kk-shailaja

TOPICS COVERED

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് കെ.കെ.ശൈലജ. ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവണ്‍മെന്‍റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ എന്നും ശൈലജ ചോദിച്ചു. 

'മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എൽഡിഎഫിന്‍റെ പരാജയ കാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടു പോകും. എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവണ്‍മെന്‍റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും,' സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ശൈലജ കുറിച്ചു. 

മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി   കോണ്‍ഗ്രസ് നേതാക്കള്‍   ഡല്‍ഹിയിലെത്തി. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എന്നിവരുമായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. സമവായത്തിലെത്തിയതിനു ശേഷമേ രാഹുല്‍ ഗാന്ധി നേതാക്കളെ കാണൂ എന്നാണ് സൂചന. കേരളത്തിലേക്ക് നിയോഗിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഖര്‍ഗെ ചര്‍ച്ച നടത്തുക.

ENGLISH SUMMARY:

Congress chair game is highly condemnable, according to CPM leader KK Shylaja, who criticizes the ongoing discussions and disputes within the Congress party regarding the Chief Minister post. She questions the future governance capabilities of a government that faces such significant internal conflict over leadership.