ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച 88 കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി പന്നിയാർ പുഴയുടെ ഇരുകരകളിലുമായി 56 പേരുടെ ഉടമസ്ഥതയിൽ 88 കെട്ടിടങ്ങളാണ് അനധികൃതമായി നിർമ്മിച്ചത്. 2023 ൽ ഈ കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒഴിപ്പിക്കൽ നടപടികൾ നേരെത്തെ പൂർത്തിയാക്കിയെങ്കിലും 29 കുടുംബങ്ങൾ ഒഴിയാൻ തയാറായിരുന്നില്ല. ഇവരെ അനുനയിപ്പിച്ച ശേഷമാണ് നടപടി തുടങ്ങിയത്. രണ്ട് ദേവാലയങ്ങളും 29 വീടുകളും ഉൾപ്പെടെയാണ് പൊളിക്കുന്നത് .

അർഹരായ 12 പേർക്ക് പുനരാധിവാസം ഉറപ്പാക്കും.പ്രതിഷേധമുണ്ടായാൽ തടയാൻ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ വിന്യസിച്ചിരുന്നു.കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ച് വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കും. 

ENGLISH SUMMARY:

Idukki illegal buildings are being demolished following a High Court order concerning the encroachment of the Panniyar River. This action by the district administration involves the removal of 88 structures built on both banks of the river, impacting 56 property owners.