നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അങ്ങിങ്ങ് ആക്രമണങ്ങള്‍. ധര്‍മടം കീഴത്തൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനാണ് പുലര്‍ച്ചെ ആക്രമിച്ചത്. ജനല്‍ ചില്ലുും കൊടിമരവും ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുള്‍ റഷീദ് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു. കഴിഞ്ഞ തവണ അന്‍പതിനായിരത്തില്‍ പരം വോട്ടിന് ജയിച്ച പിണറായി വിജയന്‍റെ ഭൂരിപക്ഷം 19247 വോട്ടായി കുറഞ്ഞിരുന്നു.
വോട്ടെണ്ണലിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിലും സംഘർഷമുണ്ടായി. നരിക്കുനിയിൽ UDF -LDF സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. UDF പ്രവർത്തകൻ രജീഷിന് ആണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി പ്രേംകുമാര്‍ ഉള്‍പ്പടെ നാലുപേര്‍ക്കും മര്‍ദ്ദനമേറ്റു.
മരുതോങ്കരയിൽ കെ.എം.അഭിജിത്തിന്‍റെ ആഹ്ലാദപ്രകടനത്തിനിടെയും സംഘർഷമുണ്ടായി. നല്ലളത്ത് പി.എ. മുഹമ്മദ് റിയാസിന്‍റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദനമേറ്റു.