• ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് കമ്പനി വികസിപ്പിച്ച വിക്രം–1 ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.30ന് കുതിച്ചുയരും. മിഷന്‍ ആഗമന്‍ എന്ന ദൗത്യം ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടും.

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം ശനിയാഴ്ച. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് കമ്പനി വികസിപ്പിച്ച വിക്രം–1 ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.30ന് കുതിച്ചുയരും. മിഷന്‍ ആഗമന്‍ എന്ന ദൗത്യം ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടും. 

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ആദ്യ ലോഞ്ച് പാഡില്‍ ചരിത്ര കുതിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ത്യയില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണമാണെന്നതാണ് മിഷന്‍ ആഗമാനെ ചരിത്രത്തോട് അടുപ്പിക്കുന്നത്.

 

നാളിതുവരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്‍റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ ശനിയാഴ്ചയോടെ അതിന് മാറ്റം വരും. 

 

ENGLISH SUMMARY:

Hyderabad-based Skyroot Aerospace is set to make history with the maiden orbital launch of its indigenously developed rocket, Vikram-1, from the Satish Dhawan Space Centre in Sriharikota. Scheduled for Saturday, July 18, 2026, at 11:30 am, the mission—named "Aagaman" (Arrival)—represents India's first attempt to place a payload into orbit using a fully privately developed launch vehicle. This milestone marks a significant shift from traditional ISRO-led missions, highlighting the growing capability and role of India's private space sector. The launch window for this test flight remains open until August 4, with the industry closely watching as the seven-story rocket aims to validate its technologies in a real flight environment.