Untitled design - 1

കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാര്‍ യാത്രയിലും തിരിച്ചടി. ഗതാഗത നിയമലംഘനത്തിന് വന്‍തുക പിഴ കുടിശികയായി കിടക്കുന്ന വണ്ടിയിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള കാറിലാണ് ക്ളിഫ് ഹൗസിലേക്ക് പോയത്. 

ഒന്നാം നമ്പര്‍ കാറും പൊലീസ് അകമ്പടിയുമൊക്കെ ഒഴിവാക്കിയായിരുന്നു പാര്‍ട്ടിയുടെ കാര്‍ തിരഞ്ഞെടുത്തത്. പക്ഷെ ആ കാര്‍ നിയമലംഘന കാറാണെന്നതാണ് യാഥാര്‍ഥ്യം. 2024 മുതല്‍ 18 പിഴകളാണ് ഈ വണ്ടിക്ക് ചുമത്തിയിട്ടുള്ളത്. സീറ്റ് ബെല്‍റ്റ് ഇടാത്തതിനും അമിതവേഗത്തിനും എയര്‍ ഹോണ്‍ ഉപയോഗിത്തിനുമൊക്കെയാണ് പിഴകള്‍. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ പേരിലുള്ളതായതുകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് അയക്കുന്ന പിഴ നോട്ടീസെല്ലാം അവഗണിച്ച് പണം അടയ്ക്കാതെ കുടിശികയായി ഇട്ടിരിക്കുകയാണ്. മുഖ്യമന്ത്രി യാത്ര ചെയ്ത വാഹനം ആരുടേതെന്ന തിരഞ്ഞ ചിലരാണ് ഈ നിയമലംഘനം കണ്ടെത്തിയത്. 

ENGLISH SUMMARY:

CM Pinarayi Vijayan's car trip faced a setback after a major election defeat, as the vehicle he used had substantial outstanding traffic fines. This incident raises questions about adherence to traffic laws even for high-ranking officials.