thattukada

സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയതോടെ വിറകടുപ്പുകളിലേക്ക് മടങ്ങി പോവുകയാണ് തട്ടുകടക്കാര്‍. ദിവസങ്ങള്‍ക്കുള്ളില്‍ തട്ടുകടയിലെ വിഭവങ്ങളുടെ എണ്ണവും കുത്തനെ കുറയും.

പശ്ചിമേഷ്യന്‍ യുദ്ധം കനത്തതിന് പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ആദ്യമെ താഴുവീണ് തുടങ്ങിയത് തട്ടുകടകള്‍ക്കായിരുന്നു. ആ പ്രതിസന്ധിയില്‍ നിന്ന് പതുക്കെ കരകയറി വരുമ്പോഴാണ് അടുത്ത തിരിച്ചടി. സിലിണ്ടറിന് 993 രൂപയുടെ വര്‍ധനവ് തട്ടുകട നടത്തിപ്പുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

വൈകുന്നേരം പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പലതിലും ദോശയ്ക്കുള്ള കറികളെല്ലാം നേരത്തെ തയ്യാറാക്കി എത്തിക്കുന്നതാണ്. എണ്ണയില്‍ മൊരിയുന്ന ഉഴന്നുവടയും പരുപ്പുവടയുമെല്ലാം വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്നു. രണ്ട് മാര്‍ഗമേ ഇനി ഇവര്‍ക്കുമുന്നിലുള്ളൂ. ഒന്നുകില്‍ വിഭവങ്ങളുടെ വില വര്‍ദ്ധിപ്പിക്കണം. അല്ലെങ്കില്‍ കച്ചവടം അവസാനിപ്പിക്കണം. രണ്ടും എളുപ്പമല്ലാത്തതിനാല്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഭൂരിഭാഗം തട്ടുകടക്കാരും. 

Kerala's Thattukadas Face Crisis: Commercial Gas Prices Soar:

Commercial gas cylinder price hikes in Kerala are forcing roadside eateries, known as 'thattukadas,' to revert to traditional wood-fired stoves. This significant price increase has created immense pressure on these small businesses, leading to potential menu reductions or even the closure of many establishments