പാചക വാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകൾ പൂട്ടിയത് പച്ചക്കറി കർഷകർക്കും വിനയായി. ചേർത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ടൺകണക്കിന് പച്ചക്കറിയാണ് വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽ കിടക്കുന്നത്. ഹോർട്ടികോർപ്പ് വഴി ചെറിയതോതിൽ പച്ചക്കറികൾ സംഭരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല
ചേർത്തല പള്ളിപ്പുറത്തെ കർഷകനായ കിഴക്കേ കോച്ചേരി ഓമനക്കുട്ടന്റെ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുത്തതാണിത്. അഞ്ച് ടണ്ണോളം കുമ്പളങ്ങയും ഇളവനുമാണ് വാങ്ങാൻ ആളില്ലാതെ കിടക്കുന്നത്. പള്ളിപ്പുറം കളത്തിൽ തിരു ഐരാണിക്കുളം ദേവസ്വത്തിന്റെ നാലേക്കർ ഭൂമി പാട്ടത്തിന് എടുത്താണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്. ഹോട്ടലുകളിലും പച്ചക്കറി കടകളിലും ആയിരുന്നു ഉൽപ്പന്നങ്ങ നൽകിയിരുന്നത് . പാചക വാതക ദൗർലഭ്യം മൂലം ഹോട്ടലുകൾ പകുതിയും പൂട്ടിയതോടെ വിളവെടുത്ത പച്ചക്കറി പകുതിയിൽ അധികം കൃഷിയിടങ്ങളിൽ തന്നെ കിടക്കുകയാണ്. (ഹോൾഡ് വിഷ്വൽ )
വിളവെടുത്ത മത്തങ്ങയും തക്കാളിയും ഒക്കെ വിറ്റുപോയി. ഹോർട്ടികോർപ്പ് 3000 കിലോയോളം കുമ്പളവും ഇളവനും വാങ്ങി . കിലോഗ്രാമിന് 15 രൂപ വിലയുണ്ടായിരുന്ന കുമ്പളങ്ങ പത്തു രൂപയ്ക്കാണ് ഹോർട്ടി കോർപ്പ് എടുത്തത് ഹോർട്ടികോർപ്പ് പച്ചക്കറി എടുക്കാൻ തയ്യാർ ആണെങ്കിലും ഹോട്ടലുകൾ അടക്കമുള്ളവ ഇവ വാങ്ങാൻ തയ്യാറാകാത്തത് മൂലം സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. ആറുതവണ മികച്ച കർഷകനുള്ള അവാർഡ് നേടിയ ആളാണ് ഓമനക്കുട്ടൻ . സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പമാണ് കൃഷിയും നടത്തുന്നത്
കോവിഡ് കാലത്ത് പോലും ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത് എന്ന് കർഷകർ പറയുന്നു.ഒരു സീസണിൽ വിവിധ ഇനങ്ങളിലായി 15 ടണ്ണോളം പച്ചക്കറികളാണ് ഓമനക്കുട്ടൻ കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്നത് അടിയന്തരമായി കൃഷിവകുപ്പ് ഇടപെട്ടില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകും .