ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേരും മരിച്ചു. അര്‍ത്തുങ്കല്‍ അരീപ്പറമ്പ് സ്വദേശി ബിനുവിന്‍റെ മകന്‍ അഖില്‍ കൃഷ്ണന്‍ (22), ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര സുനില്‍ദാസിന്‍റെ മകള്‍ അച്ചു.എസ്.ദാസ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. 

മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയിയായിരുന്ന അച്ചു വീട്ടിലേക്ക് വന്നതായിരുന്നു. അച്ചുവിനെ കൂട്ടിക്കൊണ്ട് വരാനായി എത്തിയതാണ് അഖില്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് തിരിയവേ ഇവരുടെ ബൈക്കില്‍ ലോറി തട്ടിയാണ് അപകടമുണ്ടായത്.  നിലത്തുവീണ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഖിലിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  

ENGLISH SUMMARY:

Akhil Krishnan (22) and Achu S Das (20) died in a tragic accident at Vandanam, Alappuzha, late Thursday night. Achu, a nursing student from Marthandam, was returning home when the bike she was riding with Akhil collided with a lorry while turning onto the service road. Achu died on the spot, while Akhil succumbed to injuries at Alappuzha Medical College. Both were neighbors and close friends from Arthunkal and Cherthala respectively.