Untitled design - 1

AI Generated

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇൗമാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം

 

Also Read: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; ഗാർഹിക ബുക്കിംഗിലും പുതിയ നിയന്ത്രണം


നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയിരുന്നു . 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് ഉണ്ടായത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

 

ചില്ല് അലമാരയിലുള്ള വിഭവങ്ങള്‍ നോക്കി ഇനി വെള്ളമിറക്കാനേ സാധിക്കൂ. കാരണം എല്ലാത്തിനും വില കൂടാന്‍ പോവുകയാണ്. ഏതാണ്ട് 1000 രൂപയുടെ വര്‍ധനവ് വാണിജ്യപാചക വാതക സിലിണ്ടറുകള്‌ക്ക് വരുന്നതോടെ ചെറുകിട റെസ്റ്ററന്‍റുകള്‍ക്കും തട്ടുകള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. 

 

933 രൂപയുടെ വര്‍ധനവ് വരുന്നതോടെ കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106രൂപയും കോഴിക്കോട് 3117 രൂപയുമായി. ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടര്‍ വില 3071 രൂപയാണ്. ഇതിനൊപ്പം അഞ്ച് കിലോഗ്രാം പാചകവാതകവിലയും 261 രൂപ കൂട്ടി. 

ENGLISH SUMMARY:

Commercial cylinder price hike has led to a protest by hotel owners who will be closing their establishments on the 6th. If the price increase is not withdrawn after this strike, hotel owners plan to escalate to an indefinite strike.