പതിവ് തെറ്റിച്ചില്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിടിച്ചുവച്ചിരുന്ന വിലകളെല്ലാം ഒരറ്റം മുതല്‍ കൂട്ടി തുടങ്ങി. ആദ്യ നറുക്ക് വാണിജ്യപാചകവാതക സിലിണ്ടറിനാണ്. ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ. കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106രൂപയും കോഴിക്കോട് 3117 രൂപയുമായി. ഹോട്ടല്‍ ഭക്ഷണം ഇനി ലക്ഷ്വറിയായി മാറും. ചെറു കടക്കാരും തട്ടുകടക്കാരും നട്ടം തിരിയും. അഞ്ച് കിലോഗ്രാം പാചകവാതകവിലയും 261 രൂപ കൂട്ടി. പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കില്ലെന്ന് ഇന്നലെ വരെ പറഞ്ഞ കേന്ദ്രം ആ നിലപാടും മാറ്റി. വിലവര്‍ധന ഒഴിവാക്കാനാവില്ലെന്നാണ് പുതിയ നിലപാട്.
ENGLISH SUMMARY:
Following the elections, commercial LPG cylinder prices have been hiked by a staggering ₹993. Prices in Kochi, Trivandrum, and Kozhikode have crossed the ₹3000 mark, severely impacting the hotel and catering industry. The central government has also hinted at an unavoidable increase in petrol and diesel prices due to rising crude oil costs.