TOPICS COVERED

ഓരോ ഭാരതീയനും അഭിമാനത്തോടെ നെ​ഞ്ചോട് ചേര്‍ക്കുന്ന നമ്മുടെ ദേശീയ ഗീതമാണ് വന്ദേ മാതരം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ദേശീയതയുടെ പ്രതീകമായി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീടുള്ള ഭാഗങ്ങളില്‍ ഹിന്ദു ദേവതാ പ്രതീകങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ട്. അങ്ങനെ മതപരമായ പരാമര്‍ശങ്ങളുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വരികളും ഔദ്യോഗിക ചടങ്ങുകളില്‍ പാടണമെന്ന നിര്‍ദേശത്തോട് വിയോജിക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ ഹര്‍ ഘര്‍ തിരംഗ’ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്നാണ് വിശദീകരണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണ് എന്നതാണ് ചോദ്യം. ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും വ്യവസായമന്ത്രിയുമെല്ലാം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്നും നിലവിലെ രീതിയാവും തുടരുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറുവശത്ത് ഗവര്‍ണര്‍ പറയുന്നത് വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മന്ത്രിസഭയുടെ തീരുമാനത്തിന് ചീഫ് സെക്രട്ടറി കാത്തിരിക്കേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് ചില മന്ത്രിമാര്‍ക്കുള്ളത്. അപ്പോള്‍ എന്തായിരിക്കണം ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട്? 

ENGLISH SUMMARY:

The Vande Mataram controversy centers around the singing of the full national song, which includes religious references, during official ceremonies. While some advocate for singing the entire song, others prefer the current practice, leading to a debate on the Kerala government's official stance.