സംസ്ഥാനത്ത് പവര്‍കട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നും വൈദ്യുതി ഉല്പാദനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മീഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് മന്ത്രിയുടെ പ്രതികരണം. അതേസമയം, 'ബാഗും തൂക്കിവന്ന് പരിസ്ഥിതിക്കാര് തടസം നില്‍ക്കുന്നുവെന്നും വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയെന്ന് മന്ത്രി പറഞ്ഞു. ഇനി ട്രിപ്പാകില്ലെന്നും മന്ത്രി.
കാലാവസ്ഥയിൽ ഗൾഫ് പ്രതിസന്ധിയും വൈദ്യുതി ഉപഭോഗത്തെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ പാചകവാതകം ഇല്ലാതായപ്പോൾ വൈദ്യുതിയിലേക്ക് മാറി. വൈദ്യുതി വാഹനങ്ങളും ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും മന്ത്രി. കെഎസ്ഇബി– റെഗുലേറ്ററി കമ്മീഷന് തര്‍ക്കത്തിലും മന്ത്രി പ്രതികരിച്ചു. കമ്മിഷനുമായി വിവാദം ഉണ്ടാക്കാനില്ല. കമ്മിഷനോട് ഉള്ള വിമർശനം പറയേണ്ട വേദിയിൽ പറയുമെന്നും മന്ത്രി. പെറ്റീഷനിൽ നടപടി എടുക്കാൻ എന്തുകൊണ്ട് വൈകി എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കമ്മിഷൻ ജുഡീഷ്യൽ സംവിധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ: പവര്‍കട്ടില്‍ പലയിടത്തും പ്രതിഷേധം; കെഎസ്ഇബി ഓഫീസില്‍ പായയും തലയണയുമായി പ്രതിഷേധക്കാര്‍
ജല വൈദ്യുത പദ്ധതികൾ എല്ലാം പരിസ്ഥിതിയുടെ പേരിൽ തടസ്സപ്പെടുത്തിയെന്നും മന്ത്രി ആരോപിച്ചു. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ഒരു പദ്ധതി തടഞ്ഞു. ഒരു ബാഗും തൂക്കി വന്ന് ഓരോ പരിസ്ഥിതിക്കാർ തടസ്സം നിൽക്കുന്നു. ഓരോ പദ്ധതിയും ഓരോ കാരണം പറഞ്ഞ് മുടക്കി. മാധ്യമങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും മന്ത്രി.